KSDLIVENEWS

Real news for everyone

കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ കവർച്ച

SHARE THIS ON

കൊച്ചി∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽനിന്ന് പണം കവർന്നു. കളമശേരിയിലെ എടിഎമ്മിൽനിന്ന് ഒറ്റ ദിവസം കവർന്നത് 25,000 രൂപയാണ്. മുഖം മറയ്ക്കാതെ പണം മോഷ്ടിക്കുന്ന ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഓരോ ഇടപാടുകാർ എടിഎമ്മിൽ കയറുന്നതിനു മുൻപ് ഇയാൾ കയറി മെഷീനിൽനിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. പണം ലഭിക്കാതാകുന്നതോടെ ഇടപാടിനു വരുന്നവർ തിരിച്ചുപോകുന്നതോടെ എടിഎമ്മിലെത്തി ഇയാൾ അടച്ചുവച്ച ഭാഗം തുറന്ന് പണം സ്വന്തമാക്കും. ഇക്കാര്യം ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!