‘ജയിലില്‍ പോകാന്‍ സമയമില്ല’; ഡോ. ഇര്‍ഫാനെ ഗുണ്ടയെന്ന് വിളിച്ച ഗവര്‍ണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് ജയരാജന്‍

ഇടുക്കി: ചരിത്ര പണ്ഡിതനായ ഡോ. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നു വിളിച്ച ഗവര്‍ണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍. വീണ്ടും ജയിലില്‍ പോകാന്‍ സമയമില്ലാത്തതിനാലാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രിയും ഇര്‍ഫാന്‍ ഹബീബിനെ ഗവര്‍ണര്‍ അപമാനിച്ചുവെന്ന് വിമര്‍ശിച്ചിരുന്നു. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്.
കണ്ണൂര്‍ വിസിയെ ഗവര്‍ണര്‍ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇര്‍ഫാന്‍ ഹബീബ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇര്‍ഫാന്‍ ഹബീബ് വര്‍ഷങ്ങളായി ആര്‍എസ്‌എസ് നയങ്ങള്‍ക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രന്‍ രാജ്യത്തെ മികച്ച ചരിത്രകാരന്മാരില്‍ ഒരാളുമാണ്. കാവി വല്‍ക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രന്‍ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരുവരും ആര്‍എസ്‌എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയില്‍ ഇടംപിടിച്ചത്”.
അതാണ് ഗവര്‍ണറുടെയും എതിര്‍പ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഗവര്‍ണര്‍മാരിലൂടെ സംഘര്‍ഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജെപിയും കേരളത്തില്‍ വികസനത്തെ തടസപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്ന് ഗവര്‍ണറെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഏത് ‘ബഹുമാന്യന്‍’ ചേര്‍ന്നാലും പ്രശ്നമില്ല. ഈ ‘ബഹുമാന്യന്‍’ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും പറയുന്നുണ്ട്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്ബോള്‍ കാണാന്‍ കഴിയും ഇവിടെ എന്താണ് സ്ഥിതിയെന്ന് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം ഓരോന്നോരോന്നായി കവരുന്നു. സാമ്ബത്തികമായി ഞെരുക്കാന്‍ ശ്രമിക്കുന്നു. ഇതിനോട് യോജിക്കാന്‍ ആകില്ല. ഇത് ഫെഡറലിസത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള വിസി; സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ല

