30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഇതാണാ ഭാഗ്യനമ്പർ

തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിനാണ് ലഭിച്ചത്. ഒരുകോടി രൂപവീതം 20 പേർക്കാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപവീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും.
ഒരുകോടി രൂപവീതം 20 പേർക്കാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപവീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. നാലാം സമ്മാനം 10 പേർക്ക് അഞ്ച് ലക്ഷം രൂപവീതവും, അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപവീതവുമാണ്. കൂടാതെ, ആറാം സമ്മാനമായി 5,000 രൂപവീതം 54,000 പേർക്കും, ഏഴാം സമ്മാനമായി 2,000 രൂപവീതം 81,000 പേർക്കും, എട്ടാം സമ്മാനമായി 1,000 രൂപവീതം 1,24,200 പേർക്കും, ഒൻപതാം സമ്മാനമായി 500 രൂപവീതം 2,75,400 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒൻപത് പേർക്ക് അഞ്ച് ലക്ഷം രൂപവീതവും നൽകും.
ടിക്കറ്റൊന്നിന് 500 രൂപനിരക്കിൽ വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റഴിഞ്ഞിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.

