KSDLIVENEWS

Real news for everyone

ആര്യ രാജേന്ദ്രനെതിരായ മുരളീധരന്‍റെ പരാമര്‍ശം ശരിയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

SHARE THIS ON

ആര്യ രാജേന്ദ്രന് എതിരെ മുരളീധരന്‍ നടത്തിയ പരാമര്‍ശം ശരിയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും പറയുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. രാഷ്ട്രീയ പ്രവര്‍ത്തനം ആശയപരമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കെ മുരളീധരന്‍ മേയര്‍ക്കെതിരെ നടത്തിയത് തരം താണ പരാമര്‍ശമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വ്യക്തമാക്കി . വനിതക്കെതിരെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എംപി അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആര്യ രാജേന്ദ്രന്‍ എംപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കും.

മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമാണ് മുരളീധരന്‍ അധിക്ഷേപിച്ചത്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്‍റെ സമരത്തിലായിരുന്നു മുരളീധരന്‍റെ ഈ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!