KSDLIVENEWS

Real news for everyone

കോയമ്ബത്തൂര്‍ സ്ഫോടനം: പുതിയ പൊലീസ് സ്റ്റേഷനുകള്‍ പ്രഖ്യാപിച്ചു; അടിയന്തിര നടപടികളുമായി സ്റ്റാലിന്‍

SHARE THIS ON

തിരുവനന്തപുരം: കോയമ്ബത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണം എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ചെന്നൈയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ഇരൈ അന്‍പ്, ഡിജിപി ശൈലേന്ദ്രബാബു, ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഇന്‍റലിജന്‍സ് മേധാവി ഡേവിഡ്‌സണ്‍ ദേവാശിര്‍വാദം മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോയമ്ബത്തൂര്‍ നഗരത്തിന്‍റെ സുരക്ഷ കൂട്ടാനും യോഗത്തില്‍ തീരുമാനമായി. കരുമ്ബുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവിടങ്ങളില്‍ ഉടന്‍ പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ദൗത്യസേന രൂപീകരിക്കും. രഹസ്യാന്വേഷണ വിഭാഗത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. സംസ്ഥാനത്തെ ജനസാന്ദ്രത കൂടിയ നഗരങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉക്കടം കാര്‍ ബോംബ് സ്ഫോടനം ആസൂത്രിതമെന്നാണ് പോലീസ് നിഗമനം. തീവ്രവാദ ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബാലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടി. അന്വേഷണം ഇന്ന് തന്നെ എന്‍ഐഎ ഏറ്റെടുക്കാനാണ് സാധ്യത. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു.

എന്‍ഐഎ കെബി വന്ദന, എസ്‌പി ശ്രീജിത്ത്‌ എന്നിവര്‍ കോയമ്ബത്തൂരില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. സ്ഫോടനം നടക്കുന്നതിന് തൊട്ടു മുമ്ബ് ജമേഷ മുബീന്‍ പങ്കുവച്ച വാട്സ്‌ആപ്പ് സ്റ്റാറ്റസാണ് ചാവേര്‍ ആക്രമണ സംശയം ബാലപ്പെടുത്തുന്നത്. എന്റെ മരണ വിവരം അറിഞ്ഞാല്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്കാര ചടങ്ങില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കണം എനായിരുന്നു ഉള്ളടക്കം. ഇതിനു പുറമെ ജമീഷ മുബീന്റെ മൃതദേഹത്തില്‍ നിന്ന് കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

ജമീഷിന്റെ വീട്ടില്‍ നിന്നു കോയമ്ബത്തൂരിലെ ക്ഷേത്രങ്ങള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ വിവരവും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ഫിറോസ് ഇസ്മായിലിനെ ഐഎസ് ബന്ധത്തെ തുടര്‍ന്നാണ് ദുബായില്‍ നിന്ന് മൂന്നു വര്‍ഷം മുമ്ബ് തിരിച്ചയക്കപ്പെട്ടതെന്നാണ് പൊലീസ് വൃതത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രതികളില്‍ ചിലരുടെ കേരള സന്ദര്‍ശനത്തിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!