KSDLIVENEWS

Real news for everyone

രണ്ടു മക്കളെ നഷ്ടമായി, പിന്നാലെ പിതാവും; റാസൽ ഖൈമയിൽ അപകടത്തിൽ മരിച്ച കാഞ്ഞങ്ങാട് കള്ളാറിലെ അഷറഫിന്റെ കുടുംബത്തെ വിടാതെ ദുരന്തം

SHARE THIS ON

കാഞ്ഞങ്ങാട്: റാസൽഖൈമയിൽ അപകടത്തിൽ മരിച്ച കള്ളാറിലെ അഷറഫിന്റെ കുടുംബത്തെ ദുരന്തം വിടാതെപിന്തുടരുന്നു. രണ്ടു മക്കളുടെ മരണത്തിന് പിന്നാലെയാണ് അഷറഫ് ഗൾഫിൽ അപകടത്തിൽപ്പെട്ട് മരിച്ചത്. വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയായിരുന്നു റാസൽഖൈമയിൽ അ പകടത്തിൽ മരിച്ച അഷറഫ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു വർഷം മുമ്പ് നാട്ടിൽ തിരി ച്ചെത്തിയതായിരുന്നു. വീട് പണി പൂർത്തിയാക്കി മൂന്ന് മാസം മുമ്പാണ് വിസിറ്റിങ് വിസയിൽ വീണ്ടും അഷറഫ് ദുബൈയിലേക്ക് പോയത്. ദുബൈയിലും അബൂദബിയിലും ഒക്കെയായി ഹോട്ടൽ വ്യാപാര രംഗത്തായിരുന്നു പ്രവർത്തനം. വിസിറ്റിങ് വിസയിൽ എത്തിയ ശേഷം വിസ പുതുക്കുന്നതിന്റെ ഭാഗമായി ഒമാനിൽ പോയി മടങ്ങി വരവെയായിരുന്നു അപകടം.

ദുബൈയിലുള്ള മകൻ ഷറഫുദ്ദീന്റെ ഡി.എൻ.എ പരിശോധിച്ച ശേഷമാണ് അഷ്റഫിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. അഷ്റഫിന് നാലു മക്കളാണ്. മൂത്ത മകൻ അജ്മൽ അപൂർവരോഗത്തെ തുടർന്ന് 19ാമത്തെ വയസ്സിൽ അഞ്ചു വർഷം മുമ്പ് മരിച്ചിരുന്നു. ഹൃദയ ധമനികൾ സ്വാഭാവിക ക്രമീകരണത്തിൽനിന്ന് അപ്പുറത്തേക്ക് വളരുന്ന അത്യപൂർവ രോഗമായിരുന്നു അജ്‌മലിന്റേത്. അജ്മലിന്റെ മരണത്തിന്റെ വേദന വിട്ടുമാറുന്നതിന് മുമ്പാണ് രണ്ടാമത്തെ മകൻ അസ്‌കർ രണ്ടു വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചത്. അസ്കർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കള്ളാറിൽ റോഡിൽനിന്ന് തെന്നി മാറി മതിലിൽ ഇടിച്ചായിരുന്നു അപകടം. അജ്‌മലിന്റെയും അസ്‌കറിന്റെയും മരണത്തിന്റെ വേദന വിട്ടുമാറും മുമ്പാണ് പിതാവിന്റെയും ആകസ്മിക മരണം. ജമീലിയാണ് അഷ്റഫിന്റെ ഭാര്യ. പത്താം ക്ലാസിൽ പഠിക്കുന്ന മകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!