KSDLIVENEWS

Real news for everyone

കാരക്കോണത്ത് 51-കാരി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; 26-കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍, ദുരൂഹത

SHARE THIS ON

തിരുവനന്തപുരം: 51-കാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശിഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ശിഖയുടെ ഭർത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിനുള്ളിൽ ഷോക്കേറ്റനിലയിൽ കണ്ട ശിഖയെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശിഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽനിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!