KSDLIVENEWS

Real news for everyone

മന്ത്രി സുനിൽകുമാറിനെ ഫോണിൽ ഭീഷണിപ്പെടുത്തിയത് അയൽവാസി ; വിളിച്ചത് മദ്യലഹരിയിൽ

SHARE THIS ON

തിരുവനന്തപുരം: മന്ത്രി വി.എസ് സുനില്‍കുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. മന്ത്രിയുടെ അയല്‍വാസിയായ സുജീബ് എന്നയാളാണ് ഫോണിലൂടെ ഭീഷണി മുഴക്കിയതെന്ന് പൊലിസ് പറഞ്ഞു.

തൃശൂര്‍ കണിമംഗലം സ്വദേശിയായ സുജീബ് നിലവില്‍ ദുബൈയിലാണ്. മദ്യലഹരിയിലാണ് വിളിച്ചതെന്ന് ഇയാള്‍ പറഞ്ഞതായാണ് വിവരം.

ദിവസങ്ങള്‍ക്ക് മുമ്ബാണ് മന്ത്രി വി.എസ്. സുനില്‍കുമാറിന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റര്‍നെറ്റ് കോളിലൂടെ മന്ത്രിയെ വിളിച്ചയാള്‍ വധഭീഷണി മുഴക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ മന്ത്രി ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!