KSDLIVENEWS

Real news for everyone

ഇടത്തരം വീടുകളിൽ വൈദ്യുതിബിൽ കൂടുന്നത് 150 രൂപവരെ

SHARE THIS ON

തിരുവനന്തപുരം: വൈദ്യുതിനിരക്ക് കൂടിയതോടെ ഇടത്തരം വീടുകളിൽ രണ്ടുമാസത്തെ ബില്ലിൽ 150 രൂപവരെ അധികബാധ്യതയുണ്ടാവും.

യൂണിറ്റിന് 20 മുതൽ 60 വരെ പൈസയാണ് കൂട്ടിയത്. എ.സി. ഒഴികെയുള്ള വൈദ്യുതോപകരണങ്ങളുള്ള, മൂന്നുമുറികളുള്ള ഒരു വീട്ടിൽ സാധാരണതോതിൽ രണ്ടുമാസം 300-350 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് 350 എന്ന് കണക്കാക്കിയാൽ ഇപ്പോൾ നൽകേണ്ടത് 1900 രൂപയാണ്. ഇതിൽ 150 രൂപയുടെ വർധനയുണ്ടാവുമെന്നാണ് വിലയിരുത്തൽ.

രണ്ടുമാസത്തെ ഉപഭോഗം 250 യൂണിറ്റാണെങ്കിൽ നിലവിൽ ഏകദേശം 1300 രൂപയാണ് നൽകുന്നത്. ഇതിൽ നൂറുരൂപയുടെവരെ വർധനയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!