മഹിളാമന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു, രണ്ടു പേര് പിടിയില്‍

ആലപ്പുഴ: മഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ ചീയാരം സ്വദേശി ജോമോന്, ചീരക്കുഴി സ്വദേശി ജോമോന് എന്നിവരാണ് പിടിയിലായത്.
ആലപ്പുഴയിലെ മഹിളാമന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ ബസില്‍ വച്ചാണ് പ്രതികള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടികളെ ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പോക്സോ കേസിലെ ഇരയാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍

