മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുന്നു; വി.ഡി സതീശൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയിൽനിന്ന് സഭയുടെ പെരുമാറ്റച്ചട്ടം പഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെവരെയുള്ളതെല്ലാം മറന്നു. സഭ അടിച്ചു തകർക്കാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും പറഞ്ഞുവിട്ട പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. മാധ്യമ സിൻഡിക്കേറ്റാണെന്നു പറഞ്ഞു മാധ്യമപ്രവർത്തകരെ ആക്രമിച്ചയാളാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നത്. ‘കടക്കു പുറത്ത്’, ‘മാറി നിൽക്ക്’, ‘ചെവിയിൽ പറയാം’ എന്നെല്ലാം മാധ്യമപ്രവർത്തകരോട് പറഞ്ഞത് മുഖ്യമന്ത്രിയാണ്.

