ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ KSEB; വൈദ്യുതി ബില്‍ ഇനി എസ്‌എംഎസ് ആയി കിട്ടും

തിരുവനന്തപുരം: കെഎസ്‌ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാകുന്നു.
ഇതിന്റെ ആദ്യഘട്ടമായി വൈദ്യുതി ബില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി അവസാനിപ്പിച്ചു. പകരം ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്‌എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് എല്ലാ ഇടപാടുകളും ഡിജിറ്റല്‍ വഴിയാക്കുന്ന പദ്ധതിയാണ് കെഎസ്‌ഇബി ആരംഭിച്ചിരിക്കുന്നത്.

കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ ഒഴികെയുള്ള എല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കുന്ന ഫീസിലും ഇളവുണ്ടാകും. അതേസമയം കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസ് വര്‍ധിപ്പിക്കും.

കണ്‍സ്യൂമര്‍ നമ്ബര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്ബറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. 100 ദിവസത്തിനുേശഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ 1% കാഷ് ഹാന്‍ഡ്ലിങ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും മുന്നിലുണ്ട്.

സമ്ബൂര്‍ണമായ ഇ-പേയ്‌മെന്റ് സംവിധാനം ഈ സാമ്ബത്തിക വര്‍ഷാവസാനത്തോടെ നടപ്പാക്കാനാണ് കെഎസ്‌ഇബിയുടെ ലക്ഷ്യം. എന്നാല്‍ ഇത് സബ്‌സിഡി ഉപയോക്തക്കള്‍ക്ക് ബാധകമല്ല.

