പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ 2 പേർ അറസ്റ്റിൽ

പയ്യന്നൂർ: ഗാന്ധിഭവന്റെ മുന്നിലുള്ള ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ ടി അമൽ, എം വി അഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ ബ്ലോക് കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധിഭവനും മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയും തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അടുത്ത ദിവസം തന്നെ മറ്റുള്ള പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.


