KSDLIVENEWS

Real news for everyone

കുടിവെള്ളം ചോദിച്ചെത്തി; ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു

SHARE THIS ON

ആലപ്പുഴ ∙ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകൽ ഗൃഹനാഥനെ ബന്ദിയാക്കി പണം കവർന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. ഇതര സംസ്ഥാനക്കാരൻ എന്നു സംശയിക്കുന്ന യുവാവാണ് കുടിവെള്ളം ചോദിച്ചെത്തി പണവുമായി കടന്നത്.

മുഹമ്മ ലക്ഷ്മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കാണ് കയ്യിൽ രണ്ടു സഞ്ചിയുമായി യുവാവ് എത്തി വെള്ളം ആവശ്യപ്പെട്ടത്. ബാലാനന്ദൻ വെള്ളം എടുക്കാൻ അടുക്കളയിലേക്കു പോയപ്പോൾ മോഷ്ടാവ് വീട്ടിൽ കയറി പഴ്‌സിലിരുന്ന 3500 രൂപ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!