കാസർകോട് ടാറ്റ നിർമ്മിക്കുന്ന കോവിഡ് ആശുപത്രിയുടെ കൺസ്ട്രക്ഷൻ മാനേജർക്ക് കോവിഡ്
![](https://ksdlivenews.com/wp-content/uploads/2020/07/IMG-20200727-WA0512-819x1024.jpg)
കാസർകോട് : ചെമ്മനാട് പഞ്ചായത്തിൽ ഞായറാഴ്ച സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരിൽ തെക്കിലിൽ ടാറ്റാ ഗ്രൂപ്പ് പൂർത്തിയാക്കുന്ന കോവിഡ് ആശുപത്രിയുടെ നിർമാണവിഭാഗം മാനേജരും.
ടാറ്റയുടെ കൊച്ചി യൂണിറ്റിൽനിന്ന് ഏപ്രിൽ ഏഴിന് വന്ന തെലങ്കാന സ്വദേശിയായ 35-കാരനാണിയാൾ. കടുത്ത ശരീരവേദനയെ തുടർന്ന് 23-ന് ഇദ്ദേഹം സ്വമേധയാ സ്രവം പരിശോധനയ്ക്ക് നൽകി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എങ്ങനെ വൈറസ് പകർന്നതെന്ന് വ്യക്തമായിട്ടില്ല.
ചട്ടഞ്ചാലിൽ വന്നശേഷം നാട്ടിലേക്ക് പോയിരുന്നില്ല. നിർമാണ യൂണിറ്റിലേക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്ന് സാമഗ്രികളുമായി ട്രെയിലറുകൾ വന്നിരുന്നു. ജോലിക്കിടെ മാനേജറുമായി സമ്പർക്കം ഉണ്ടായിരുന്നവരെ ക്വാറൻറീനിലാക്കിയിട്ടുണ്ട്.
ആശങ്ക ഒഴിവാക്കാൻ മുഴുവൻ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടതായി ടാറ്റ ഭരണവിഭാഗം കൊച്ചി മേഖലാ മേധാവി പി.എൽ. ആൻറണി മാതൃഭൂമിയോട് പറഞ്ഞു