കർണാടകയിൽ നിന്നു സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു വന്ന 500 ലിറ്റർ മദ്യം കുമ്പള പോലീസ് സാഹസികമായി പിടികൂടി
കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ദിവസങ്ങൾക്കുള്ളിലെ രണ്ടാമത്തെ വേട്ടയാണിത്.
കുമ്പള : കർണാടകയിൽ നിന്നു സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു വന്ന 500 ലിറ്റർ കർണാടക മദ്യം കുമ്പള പോലീസ് സാഹസികമായി പിടികൂടി . കാസർകോട് ഡിവൈഎസ്പി , പി.ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരമായിരുന്നു മദ്യവേട്ട . ബന്തിയോട് വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചു നിർത്താതെ പോയ കാറിനെ പിന്തുടർന്ന് ആരിക്കാടി ഉജാർ കൊടിയമ്മയിൽ പിടികൂടുകയായിരുന്നു . കാറിൽ ഉണ്ടായിരുന്ന 2 പേർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു . 2800 കുപ്പികളിലായാണ് 500 ലിറ്റർ മദ്യം കാറിൽ സംഭരിച്ചിരുന്നത് . എസ്ഐമാരായ സന്തോഷ് കുമാർ , രാജീവൻ , സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അജയൻ , മനോജ് , സിപിഒമാരായ സുഭാഷ് , ദിനേശൻ എന്നിവർ മദ്യവേട്ടയ്ക്ക് നേതൃത്വം നൽകി . കഴിഞ്ഞ ദിവസവും കർണാടക മദ്യം പോലീസ് പിടികൂടിയിരുന്നു . മദ്യമാഫിയയുടെ വേരറുക്കാനുറച്ചാണ് പോലീസിന്റെ നീക്കം .