KSDLIVENEWS

Real news for everyone

കാസർകോട് നഗരപ്രദേശത്ത് അപ്രഖ്യാപിത കർഫ്യൂ; ജനങ്ങളെ പോലീസ് തല്ലിച്ചതക്കുന്നു: ആരോപണവുമായി മുസ്ലിം ലീഗ്

SHARE THIS ON

കാസർകോട് : covid_19 ന്റെ രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗ്യമായി കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറവിൽ പോലീസ് കർഫ്യൂ നടപ്പിലാക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പ്രസ്താവിച്ചു. ജില്ലാകലക്ടർ പറയുന്നു കടകൾ തുറന്നിടാൻ. പോലീസ് പറയുന്നു കടകൾ അടച്ചിടാൻ. കടകൾ തുറന്ന വരെയും, ആവശ്യ സാധനങ്ങൾ വാങ്ങാൻ റോഡിലിറങ്ങുന്നവരെയും പോലീസ് മാരകമായി അടിക്കുന്നു. പോലീസ് അടി കൊടുത്തതിന് ശേഷമാണ് കാര്യങ്ങൾ അന്വേഷിക്കുന്നത്. ഇത് കാരണം ആര് പറയുന്നത് അനുസരിക്കണമെന്നറിയാതെ ജനങ്ങൾ കാസർകോട്ട് നരകയാതന അനുഭവിക്കുന്നു. വിശേഷ ദിവസങ്ങളിലെ കച്ചവടം പ്രതീക്ഷിച്ച് കടം വാങ്ങിയും ലോണെടുത്തും സാധനങ്ങൾ വാങ്ങി കൂട്ടിയ കച്ചവടക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതരത്തിലാണ് ജില്ലാ ഭരണകൂടവും പോലീസും പ്രവർത്തിക്കുന്നത്. നഗരത്തിൽ പച്ചക്കറി വിതരണം ചെയ്യുന്നയാൾക്ക് കൊറോണ ബാധിച്ചതിൻ്റെ ഫലമായിട്ടാണ് നഗരം അടച്ചിടുന്ന നടപടി പോലീസ് സ്വീകരിച്ചത്. മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഒരാൾക്ക് പ്പോലും കൊറോണ ബാധിച്ചിട്ടില്ല. മത്സ്യ മാർക്കറ്റും ഇല്ലാത്ത പച്ചക്കറി മാർക്കറ്റും അടച്ചിടാൻ പറഞ്ഞ കാര്യങ്ങൾ അജ്ഞാതമാണ്.

ഓരോത്തർക്കം തോന്നിയപോലെയാണ് നിർദ്ദേശം നൽകുന്നത്. സർക്കാറിൻ്റെ ഖജനാവ് വീർപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ ശമ്പളം നൽകാനും പല തരത്തിൽ നികുതി നൽകുന്ന ജനങ്ങളെ തല്ലിചതയ്ക്കുന്നത് ആരുടെ ഉത്തരവായാലും നോക്കി നില്ക്കാൻ കഴിയില്ല. ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശം പോലീസ് അനുസരിക്കണം അല്ലാത്തപക്ഷം പോലീസിൻ്റെ നിർദ്ദേശം ജില്ലാ ഭരണകൂടം അനുസരിക്കണം. കാസർകോട്ട് ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം. അല്ലാത്തപക്ഷം കൊറോണ മാനദണ്ഡങ്ങൾ ജനങ്ങൾ ലംഘിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും പോലീസിനും ആയിരിക്കുമെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!