ചട്ടഞ്ചാലിൽ രണ്ട് മെഡിക്കൽ ഷോപ്പുകളിൽ മോഷണം

ചട്ടഞ്ചാൽ: ചട്ടഞ്ചാൽ ടൗണിൽ പ്രവർത്തിക്കുന്ന രണ്ട് മെഡിക്കൽ ഷോപ്പുകൾ കുത്തിത്തുറന്ന് മോഷണം. രാത്രിയുടെ മറവിൽ കള്ളന്മാർ വിലസുകയാണ്, ചട്ടഞ്ചാൽ ടൗണിലുള്ള മന്നംകറി മെഡിക്കൽ, ദിവ്യശ്രീ മെഡിക്കൽ എന്നീ ഷോപ്പുകളുടെ ഷട്ടറുകളാണ് ഇന്ന് രാവിലെ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. കടയിൽ നാൽപ്പതിനായിരം രൂപ ഉണ്ടായതായി ദിവ്യശ്രീ മെഡിക്കൽ ഷോപ്പ് ഉടമ . പോലീസെത്തി പരിശോധന കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതേയുള്ളു.