മുഹറം ഘോഷയാത്രകള്‍ക്ക് സുപ്രീംകോടതി അനുമതി നിരസിച്ചു;
ഘോഷയാത്ര ആശയകുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി
ന്യൂ ഡെൽഹി : മുഹറം ഘോഷയാത്രകള്‍ക്ക് സുപ്രീംകോടതി അനുമതി നിരസിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഹറം ഘോഷയാത്ര സുരക്ഷിതമല്ലെന്ന് കോടതി അറിയിച്ചു. ഘോഷയാത്ര ആശയകുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി. ഒരു സമുദായം കൊവിഡ് പരത്തി എന്ന പ്രചരണത്തിന് ഇത് വഴിവെക്കുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ എ ബോബ്ഡേ പറഞ്ഞു. പുരി ക്ഷേത്രത്തിലും മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രത്തിലും ഘോഷയാത്രക്ക് അനുമതി നല്‍കിയിരുന്നു. ഇത് അവിടെ മാത്രമുള്ള ആഘോഷമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍, മുഹറം ഘോഷയാത്ര രാജ്യവ്യാപകമായി ഉള്ളതാണെന്നും അതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.