KSDLIVENEWS

Real news for everyone

കോവിഡ് വ്യാപന ഭീതി ; തമിഴ്നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി

SHARE THIS ON

ചെന്നെെ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ തമിഴ്‌നാട് സര്‍‌ക്കാര്‍ റദ്ദാക്കി. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും ജയിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പരീക്ഷഫീസ് അടച്ച എല്ലാവരെയും വിജയിപ്പിക്കാനാണ് നിര്‍ദ്ദേശം. സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകകാരം സപ്ലിമെൻററി പേപ്പറുകളിലും ഓൾ പാസ് നല്‍കും. ഹാജർ, ഇന്‍റേണണൽ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഗ്രേഡ് നൽകുന്നത്.

നേരത്തെ, നീറ്റ് പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്ലസ് ടു മാർക്കിൻറെ അടിസ്ഥാനത്തിൽ ഇത്തവണ മെഡിക്കൽ പ്രവേശനം നടത്താൻ അനുമതി നൽകണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കർ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!