ഓണം വിപണിയില്‍ പ്രത്യേക പരിശോധന:
അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചാൽ പരാതികള്‍ അറിയിക്കാം

കാസര്‍കോട്: ഓണം വിപണിയില്‍ അളവിലും തൂക്കത്തിലും കുറവ് വരുത്തിവ്യാപാരം നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പിന്റെ കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കും. അളവിലോ തൂക്കത്തിലോ കുറവ് വരുത്തി ഉല്‍പ്പന്നങ്ങളോ സാധനങ്ങളോ വില്ന നടത്തുക, പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വില്പന വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കുക എന്നീ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം: കാസര്‍കോട് താലൂക്ക് – 8281698129, 8281698130, കാഞ്ഞങ്ങാട് താലൂക്ക് – 8281698131, മഞ്ചേശ്വരം താലൂക്ക് – 9400064094 വെള്ളരിക്കുണ്ട് താലൂക്ക് – 9400064093