KSDLIVENEWS

Real news for everyone

നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ല: എം.വി ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ലെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

പണിമുടക്കിയത് കൊണ്ട് എന്ത് പ്രയോജനം എന്ന നിലയില്‍ തൊഴിലാളികള്‍ ചിന്തിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കാട്ടാക്കടയില്‍ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ വടകര അടക്കാത്തെരു ജങ്ഷനില്‍ വെച്ച്‌ ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. വടകര കൊയിലാണ്ടി വളപ്പില്‍ വരപ്പുറത്ത് സജീര്‍, ചോറോട് ഈസ്റ്റിലെ ധാര്‍ ഇഷാക് ഹൗസില്‍ സുഹൈല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!