KSDLIVENEWS

Real news for everyone

തിരശീല ഇന്നുയരും; വീണ്ടും വെള്ളിവെളിച്ചം

SHARE THIS ON

കാസർകോട് ∙ നീണ്ട ഇടവേളയ്ക്കു ശേഷം ജില്ലയിലെ തിയറ്ററുകൾ ഇന്നു തുറക്കും. ഭാഗികമായാണു തുറക്കുന്നത്. കാഞ്ഞങ്ങാട് മേഖലയിൽ ഇന്നു പ്രദർശനങ്ങൾ തുടങ്ങുമെങ്കിലും കാസർകോട് നഗര മേഖലയിൽ നാളെ മുതലാണു പ്രദർശനം. ആദ്യ ദിനത്തിൽ ഹോളിവുഡ് ചിത്രങ്ങളാണു പ്രദർശനത്തിനെത്തുന്നത്. പതിഞ്ഞ തുടക്കമാണെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതൽ പ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിലാണ് തിയറ്റർ ഉടമകൾ.

ഹോളിവുഡ് ചിത്രമായ ജയിംസ് ബോണ്ടാണ് ഇന്നു പ്രദർശനത്തിനെത്തുക. നാളെ മുതൽ ചില തിയറ്ററുകളിൽ തമിഴ് ചിത്രമായ ഡോക്ടറും പ്രദർശനത്തിനെത്തും. കഴിഞ്ഞ ദിവസങ്ങളിൽ മിക്ക തിയറ്ററുകളും തുറന്ന്, സീറ്റുകളും യന്ത്രങ്ങളും വൃത്തിയാക്കിയിരുന്നു. അണുനശീകരണ നടപടികളും സ്വീകരിച്ചു. വെനം 2, തമിഴ് ചിത്രം ഡോക്ടർ, ജോജു ജോർജ് ചിത്രമായ സ്റ്റാർ എന്നിവയാണ് ഈയാഴ്ച പ്രദർശനത്തിനെത്തുമെന്നു പ്രതീക്ഷിക്കുന്ന സിനിമകൾ.

നവംബർ നാലോടെ എല്ലാ തിയറ്ററുകളിലും പ്രദർശനം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. രജനീകാന്തിന്റെ ‘അണ്ണാത്തെ’യുടെ റിലീസ് നവംബർ 4നാണ്. ജില്ലയിലെ പല തിയറ്ററുകളും ‘അണ്ണാത്തെ’യുടെ റിലീസിനു കാത്തിരിക്കുന്നുണ്ട്. നവംബറിലെ ആദ്യ രണ്ടാഴ്ചകളിലായി എത്തുമെന്നു കരുതുന്ന തമിഴ്, ഹിന്ദി റിലീസുകളിലും കുറുപ്പ്, കാവൽ, ഭീമന്റെ വഴി എന്നീ മലയാള ചിത്രങ്ങളിലും ജില്ലയിലെ തിയറ്ററുകൾ പ്രതീക്ഷ പുലർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!