ദത്ത് വിവാദം: അനുപമയുടെ അച്ഛനെതിരെ സി.പി.എം. നടപടി, ചുമതലകളില്‍ നിന്ന് നീക്കി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത വിഷയത്തിൽ അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രനെതിരെ സി.പി.എം. നടപടി. പാർട്ടി പരിപാടികളിൽനിന്നും ജയചന്ദ്രനെ മാറ്റി നിർത്തും.
ഏരിയ തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും. പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജയചന്ദ്രൻ കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പേരൂർക്കട ലോക്കൽ കമ്മിറ്റി തീരുമാനം വൈകുന്നേരം ചേരുന്ന ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.

