പൊലീസ് ഭൂമിയോളം താഴുകയാണ്; വിഴിഞ്ഞത്ത് വെറുതെ സംഘര്‍ഷമുണ്ടാക്കരുത്: വി.ശിവൻകുട്ടി

തിരുവനന്തപുരം ∙ വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പൊലീസ് ഭൂമിയോളം താഴുകയാണ്. തുറമുഖം പൂട്ടുന്നതൊഴിച്ചുള്ള സമരസമിതിയുടെ 6 ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. വെറുതെ സംഘര്‍ഷം ഉണ്ടാക്കരുതെന്നും സമരത്തില്‍നിന്ന് പിന്മാറണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
വിഴിഞ്ഞം സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. ഒരു സമയം കഴിഞ്ഞാല്‍ ഏതു സമരത്തിന്റെയും രീതി മാറും. അതാണ് വിഴിഞ്ഞത്ത് സംഭവിച്ചതെന്നും കാനം പറഞ്ഞു.

