എസ് വൈ എസ് അബൂദാബി കമ്മിറ്റി 150 ഉസ്താദുമാര്‍ക്ക് സാന്ത്വന കൈത്താങ്ങ് നല്‍കുന്നു

കാസർഗോഡ് • കോവിഡ് പ്രതിസന്ധിമൂലം ജീവിതം ദുരിതപൂര്‍ണമായ ജില്ലയിലെ 150 ഉസ്താദുമാര്‍ക്ക് എസ് വൈ എസ് അബൂദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി സാന്ത്വന കൈത്താങ്ങ് നല്‍കുന്നു.
എസ് വൈ എസ് സോണ്‍ കമ്മിറ്റികള്‍ മുഖേന കണ്ടെത്തിയ മദ്‌റസ അധ്യാപകര്‍ക്കും മറ്റു ഉസ്താദുമാര്‍ക്കുമാണ് സഹായം എത്തിക്കുന്നത്.
സാന്ത്വന വിതരണോദ്ഘാടനം കാസര്‍കോട് സുന്നി സെന്ററില്‍ ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വ്വഹിച്ചു. അബൂദാബി കാസര്‍കോട് ജില്ലാ നേതാക്കളായ മുഹമ്മദ് സഅദി പരപ്പ, ജനറല്‍ സെക്രട്ടറി മൂനീര്‍ പൂച്ചക്കാട്, ഫൈനാന്‍സ് സെക്രട്ടറി അബ്ദുന്നാസര്‍ മാസ്റ്റര്‍ തൃക്കരിപ്പൂര്‍, എന്നിവര്‍ ചേര്‍ന്ന് ഫണ്ട് ജില്ലാ കമ്മിറ്റിക്ക് കൈമാറി.
കാസര്‍കോട് ജില്ലാ എസ് വൈ എസ് സാരഥികളായ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ധീഖ് സഖാഫി ബായാര്‍, അശ്‌റഫ കരിപ്പൊടി, ശാഫി സഅദി ശിറിയ, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട സംബന്ധിച്ചു. അബൂദാബി കമ്മിറ്റി സാരഥികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.
പടം; ജില്ലയിലെ 150 ഉസ്താദുമാര്‍ക്ക് എസ് വൈ എസ് അബൂദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി സാന്ത്വന കൈത്താങ്ങ് വിതരണോദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നിര്‍വ്വഹിക്കുന്നു.

