KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയിലും മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു .

SHARE THIS ON

മഹാരാഷ്​ട്രയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ ആള്‍കൂട്ടം തല്ലിക്കൊന്നു.വെള്ളിയാഴ്ചയാണ്​ സംഭവം. സജ്ജാദ്​ ഖാന്‍ എന്നയാളാണ്​ മരിച്ചത്​.സംഭവവുമായി ബന്ധപ്പെട്ട്​ ആറുപേര്‍ക്കെതിരെ മുംബൈ പൊലീസ്​ കേസെടുത്തു. പാര്‍ക്കിന്​ സമീപത്തെ ​നിര്‍മാണ സ്​ഥലത്ത്​ വെച്ച്‌​ ഖാന്‍ മൊബൈല്‍ ഫോണ്‍ മോഷ്​ടിക്കാന്‍ ശ്രമിച്ച്‌​ പിടിയിലാകുകയായിരുന്നുവെന്നാണ്​​ റിപ്പോര്‍ട്ട്​.

ക്രൂരമായി മര്‍ദ്ദനമേറ്റ ഇയാള്‍ ഓ​​ട്ടോറിക്ഷയില്‍ കയറിക്കിടക്കുകയായിരുന്നു. രാവിലെ ഓ​ട്ടോറിക്ഷ ഡ്രൈവര്‍ വണ്ടിയെടുക്കാന്‍ എത്തിയ വേളയിലാണ്​ അബോധാവസ്​ഥയില്‍ കിടക്കുന്ന ഖാനെ കണ്ടത്​. ശേഷം ഇയാളെ ബാന്ദ്രയിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!