KSDLIVENEWS

Real news for everyone

ബങ്കറുകളിലിരുന്ന് അവര്‍ പറഞ്ഞു: ആധി, വിശപ്പ്, ക്ഷീണം ഞങ്ങള്‍ക്ക് ആരുമില്ല

SHARE THIS ON

കീവ്: ആധി, വിശപ്പ്, ക്ഷീണം, അതിര്‍ത്തിയില്‍ പീഡനം, അരക്ഷിതാവസ്ഥ… യുൈക്രനില്‍ കുടുങ്ങിപ്പോയ മലയാളിവിദ്യാര്‍ഥികളുടെ അവസ്ഥയാണിത്. ചിലര്‍ക്ക് ഇപ്പോഴും ബങ്കറില്‍നിന്ന് പുറത്തുകടക്കാന്‍പോലുമായിട്ടില്ല. അവിടെയാകട്ടെ, ഇരുട്ടും തീര്‍ന്നുപോവുന്ന ഭക്ഷണവും രോഗവും. യുദ്ധം യുക്രൈനിലാണെങ്കിലും തീയാളുന്നത് ഈ കുട്ടികളുടെ ഉറ്റവരുടെ നെഞ്ചിലാണ്. മക്കളെത്തുന്നതും കാത്തിരിക്കുകയാണവര്‍. കുട്ടികളാകട്ടെ, അതിര്‍ത്തിയിലേക്ക് നടക്കുകയാണ്. യുദ്ധം അവരെയും തകര്‍ത്തിട്ടുണ്ട്. ”ആദ്യം യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടണം, പിന്നെ എങ്ങനെയെങ്കിലും നാടുപിടിക്കണം” -കണ്ണീര്‍ തുളുമ്പി അവര്‍ പറയുന്നു. കുരുമുളക് സ്‌പ്രേ ചെയ്തു. ആകാശത്തേക്ക് വെടിവെച്ചു “റൊമാനിയയിലെ സെറട്ട് അതിര്‍ത്തിയിലാണ് ഞങ്ങള്‍. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ യുക്രൈന്‍ സൈന്യം. കുരുമുളക് സ്‌പ്രേ ചെയ്തു. ആകാശത്തേക്ക് വെടിവെച്ചു. ചിലരുടെ പാസ്‌പോര്‍ട്ടും വലിച്ചുകീറി. അടുത്തുള്ള പെട്രോള്‍ പമ്പിലും കഫേയിലുംമാത്രമാണ് ശൗചാലയമുള്ളത്. അങ്ങോട്ട് ഇന്ത്യക്കാരെ കടത്തിവിടുന്നില്ല.”

അനന്തു കൃഷ്ണന്‍, (ടെര്‍ണോപില്‍ നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലാ വിദ്യാര്‍ഥി, തിരുവനന്തപുരം സ്വദേശി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!