വീടും പരിസരങ്ങളും അണു നശീകരണം നടത്തി
പുളിക്കൂർ യൂണിറ്റ് സാന്ത്വനം പ്രവർത്തകർ.

ശിരിബാഗിൽ:
പകർച്ചാ വ്യാധികളും മഴക്കാല രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മധൂർ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ വീടുകളും ക്വാട്ടേഴ്സ് പരിസരങ്ങളും അണു നശീക കരണം നടത്തി എസ് വൈ . എസ് പുളിക്കൂർ യൂണിറ്റ് സാന്ത്വനം പ്രവർത്തകർ.
മഴക്കാലപൂർവ്വ ശുചീകരണ ഭാഗമായാണ് സാന്ത്വനം പ്രവർത്തകർ ശുചീകരണ യജ്ഞം നടത്തിയത്.
പഞ്ചായത്ത് മെമ്പർ സി.എം. ബഷീർ പുളിക്കൂർ ഉദ്ഘാടനം ചെയ്തു.
കേള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് പ്രവർത്തകർ പങ്കാളികളായി.
കോവിഡ് കാലത്ത് വിവിധ സാന്ത്വന സേവന പ്രവർത്തനങ്ങൾ പുളിക്കൂർ യൂണിറ്റിനു കീഴിൽ നടന്നു വരുന്നു.
താജുദ്ദീൻ പുളിക്കൂർ, ഇബ്രാഹിം പുളിക്കൂർ,
സിറാജ് പുളിക്കൂർ. ഹസൈനാർ ഗോവ, അബ്ദുല്ല ബദ്റു, റാശിദ് പുളിക്കൂർ, പി.ബി.അലി, മുർശിദ് പുളിക്കൂർ, ശാഫി തായൽ വളപ്പ്, അബ്ദുൽ റഹ്മാൻ ബദ്റു,
മുഹമ്മദ് തിബ്രി. ആതിഫ് തുടങ്ങിയവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

