KSDLIVENEWS

Real news for everyone

കുട്ടിയെ സ്കൂളിലാക്കി തിരിച്ചുവന്നപ്പോള്‍ ബൈക്കിനുള്ളിൽ പാമ്പ്

SHARE THIS ON

കൂത്തുപറമ്പ് : ടൗണിൽ നിർത്തിയിട്ട ബൈക്കിനുള്ളിൽ കയറിയ പാമ്പ് ബൈക്കുടമയെയും ജനങ്ങളെയും വലച്ചു. വള്ള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.null

കുട്ടിയെ സ്കൂളിലാക്കി ബസ്‌സ്റ്റാൻഡിന് എതിർവശത്ത് ബൈക്ക് നിർത്തി പ്രശാന്ത് ചായ കുടിക്കാൻ ഹോട്ടലിലേക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോൾ ബൈക്കിൽ പാമ്പിനെ കണ്ടതായി ഒരു സ്ത്രീ പ്രശാന്തിനോട് പറഞ്ഞു. തുടർന്ന് പാമ്പ്പിടിത്ത വിദഗ്ധൻ ഷംസീർ സ്ഥലത്തെത്തി.

സീറ്റ് അഴിച്ച് പരിശോധനനടത്തിയപ്പോൾ ബൈക്കിന്റെ ടാങ്കിന് സമീപം ചുറ്റിപ്പിണഞ്ഞനിലയിൽ പാമ്പിനെ കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ ബൈക്കിൽനിന്ന് പുറത്തെടുത്തു. ക്യാറ്റ് സ്‌നേക്ക് എന്ന വിഭാഗത്തിലുള്ളതാണ് വിഷമുള്ള പാമ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!