അമേരിക്കയില്‍ കോവിഡ് മരണങ്ങള് ഒന്നരലക്ഷം കടന്നു.
ലോക പോലീസ് ചമയുന്ന അമേരിക്ക കോവിഡിന് മുന്നിൽ മുട്ട് കുത്തുന്നു.

ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ് വെെറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഏതു രാജ്യത്താണ്. സംശയലേശമന്യേ പറയാം, അത് അേമരിക്കയിലാണ്. അമേരിക്കയില്‍ കോവിഡ് മരണങ്ങള് ഒന്നരലക്ഷവും കടന്ന് മുന്നോട്ടു പോകുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,50,444 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.
കോവിഡ് ബാധിച്ചവരുടെ എണ്ണവും ഭയപ്പെടുത്തുകയാണ് അമേരിക്കയെ. 44,33,389 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 21,36,591 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായതെന്നും കണക്കുകള്‍ പറയുന്നു.
അമേരിക്കന്‍ ഐക്യനാടുകളി’ലെ ഒരു സ്റ്റേറ്റിനെയും കോവിഡള വറുതേ വിട്ടിട്ടില്ല. ഓരോസ്റ്റേറ്റിലും സര്‍വ്വനാശം വിതച്ചുകൊണ്ടാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. രാജ്യം മുഴുവന്‍ കോവിഡ് ബാധ നിലനില്‍ക്കുന്നുണ്ടെങ്കിലും കലിഫോര്‍ണിയ, ന്യൂയോര്‍ക്ക് ഫ്ളോറിഡ, ടെക്സസ്, ന്യൂജഴ്സി എന്നിവിടങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങള്‍.
കലിഫോര്‍ണിയയില്‍ 4,66,822 രോഗികളാണ് നിലവിലുള്ളത്. ന്യൂയോര്‍ക്കില്‍ 4,40,462 പേരും ഫ്ളോറിഡയില്‍ 4,32,747 പേരും ടെക്സസില്‍ 4,04,179 പേരും രോഗികളായുണ്ട്. ന്യൂജഴ്സി-1,85,756, ഇല്ലിനോയിസ്- 1,73,897 ജോര്‍ജിയ-1,70,843, അരിസോണ-1,63,827, മസാച്യുസെറ്റ്സ്-1,15,926 എന്നിങ്ങനെയാണ് അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
കലിഫോര്‍ണിയയില്‍ 8,545 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മറ്റു സംസ്ഥനങ്ങളിലെ കണക്കുകള്‍ ഇപ്രകാരമാണ്. ന്യൂയോര്‍ക്ക്്-32,708, ഫ്ളോറിഡ-5,933, ടെക്സസ്-5,252, ന്യൂജഴ്സി-15,889, ഇല്ലിനോയിസ്- 7,608, ജാര്‍ജിയ-3,509, അരിസോണ-3,304, മസാച്യുസെറ്റ്സ്-8,536.
ഇതിനിടെ കോവിഡ് വൈറസ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നുള്ള ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്‍്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. കോവിഡ് കേസുകളും മരണ നിരക്കും ഉയരുന്നതിനാല്‍ ഏതാനും ഗവര്‍ണര്‍മാരും പ്രാദേശിക നേതാക്കളും നിയന്ത്രണങ്ങള്‍ ശക്തമാക്കാനും സ്റ്റേ അറ്റ് ഹോം ഉത്തരവുകള്‍ വീണ്ടും നടപ്പാക്കാനാണ് ആലോചിക്കുന്നുവെന്നാണ് ട്രംപ് പറയുന്നത്.
അതേസമയം ശരിക്കും തുറക്കാനാവുന്ന പല സംസ്ഥാനങ്ങളും തുറക്കുന്നില്ലെന്നുള്ള വിചിത്ര പ്രസ്താവനയും ട്രംപ് നടത്തിക്കഴിഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തപ്പെടുന്ന സംവാദത്തിന്റെ വേദി മാറ്റിയതിനു പിന്നാലെയാണ് ട്രംപ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടുായി രംഗത്തെത്തിയത്. ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള ആദ്യ സംവാദത്തിന്റെ വേദിയാണ് കോവിഡ് വ്യാപനത്തിന്‍്റെ മാറ്റിയത്.
ഇന്ത്യാനയിലെ നേോാട്ടര് ഡാം സര്‍വകലാശാലയില്‍ വച്ചായിരുന്നു സംവാദം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ പ്രദോശത്തെ കോവിഡ് വ്യാപനത്തോത് ക്രമാതീതമായി ഉയരുകയാണ് ഇത് കണക്കിലെടുത്താണ് വേദി മാറ്റിയത്. ഒഹിയോയിലെ ക്ലെവ്ലാന്‍ഡില്‍ സെപ്റ്റംബര്‍ 29നായിരിക്കും സംവാദ പരിപാടി ഇനി നടക്കുകയെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.