KSDLIVENEWS

Real news for everyone

ചെലോല്‍ത് റെഡിയാകും, ചെലോല്‍ത് റെഡിയാകൂല, എന്റേത് റെഡിയായില്ല’ ട്രോളുകൾക്ക് പിന്നാലെ കൈ നിറയെ സമ്മാനവും, 10000 രൂപയും സ്മാര്‍ട് ടി.വിയുമായി മില്‍മ ഫായിസിനെ തേടിയെത്തി

SHARE THIS ON

മലപ്പുറം: സമൂഹ മാധ്യമങ്ങളില്‍ പോസ്​റ്റ്​ ചെയ്​ത്​ താരമായ കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസ്​ വിദ്യാര്‍ഥിയായ ഫായിസിന്​ മില്‍മയുടെ സ​്​നേഹോപഹാരം. ഫായിസി​​െന്‍റ വാക്കുകള്‍ മില്‍മ കഴിഞ്ഞ ദിവസം അവരുടെ ഫെയ്​സ്​ബുകില്‍ പരസ്യമായി ചേര്‍ത്തത്​ വൈറലായിരുന്നു. ഇതിന്​ പിറകെയാണ്​ അധികൃതര്‍ ഫായിസി​​െന്‍റ വീട്ടിലെത്തിയത്​.

പാരിതോഷികമായി 10000 രൂപയും ഒരു സ്​മാര്‍ട്ട്​ ടി.വിയും മില്‍മയുടെ മുഴുവന്‍ ഉല്‍പന്നങ്ങളുടെ കിറ്റുമാണ്​ ഫായിസിന്​ ലഭിച്ചത്​. മലപ്പുറം കലക്​ടറു​ം ഫായിസി​​െന്‍റ വാക്കുകള്‍ ഏറ്റുപിടിച്ച്‌​ കോവിഡ്​ ബോധവത്​കരണ സന്ദേശമിറക്കിയിരുന്നു. ഇതും സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. മില്‍മക്ക്​ പിറകെ ജില്ല പൊലീസും ഫായിസിന്​ സമ്മാനങ്ങളുമായി എത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!