KSDLIVENEWS

Real news for everyone

സ്വപ്നയിൽ നിന്ന് കടമായി പണം വാങ്ങി ; ദല്ലാൾ ആണെന്നു മനസ്സിലാക്കാത്തത് തെറ്റായിപ്പോയെന്ന് എം ശിവശങ്കർ. ചില മൊഴികളിൽ അവ്യക്തത

SHARE THIS ON

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് ആവർത്തിച്ച് എം ശിവശങ്കർ . കേസിനെ കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ല . അധികാര ദല്ലാൾ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിർത്താത്തത് തന്റെ തെറ്റെന്നാണ് ശിവശങ്കർ എൻഐഎ ഉദ്യോഗസ്ഥരോട് ആവർത്തിക്കുന്നതെന്നാണ് വിവരം . സാമ്പത്തിക പ്രയാസം ഉണ്ടായപ്പോൾ സ്വപ്നയിൽ നിന്ന് പണം കടം വാങ്ങിയത് സത്യമാണ് . അത് കടമായി തന്നെയാണ് കൈപ്പറ്റിയത് . തിരിച്ച് കൊടുത്തിട്ടില്ല . ഏതെങ്കിലും ഇടപെടലിനുള്ള പ്രത്യുപകരമായല്ല പണം വാങ്ങിയതെന്നും എം ശിവശങ്കർ പറയുന്നു . എന്നാൽ , സ്പേസ് പാർക്ക് പദ്ധതിയിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തിൽ ശിവശങ്കറിന്റെ മൊഴിയിൽ അവ്യക്തത തുടരുന്നുവെന്ന് ഉദ്യോസ്ഥർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!