മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു ;
ഒരു ദിവസത്തെ കൊവിഡ് കേസ് 15000ത്തിനടുത്ത്

മുംബൈ | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിതീവ്രവമായി തുടരുന്നു. 14,718 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,33,568 ആയി . വ്യാഴാഴ്ച 355 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 23,444ലെത്തിയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നത്തെ 9136 അടക്കം സംസ്ഥാനത്ത് 5,31,563 പേര്‍ രോഗമുക്തരായി. 72.42 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,78,234 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്.
24 മണിക്കൂറില്‍ പതിനായിരത്തിന് മുകളില്‍ കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു സംസ്ഥാന ആന്ധ്രയാണ്. ആന്ധ്രയില്‍ ഇന്ന് 10,621 കേസും 92 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,93,090 ആയി. 3,633 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ 94,209 പേര്‍ സംസ്ഥാനത്തുടനീളം ചികിത്സയിലുണ്ട്. 2,95,248 പേര്‍ ഇതുവരെ രോഗമുക്തരായി.
തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 5,981 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 109 പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 6,948 ആയി. 3,43,930 പേര്‍ ഇതുവരെ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 5,870 പേര്‍ രോഗമുക്തി നേടി. 52,364 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ തുടരുന്നത്.
കര്‍ണാടകയില്‍ 9,386 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 3,09,792 ആയി. 24 മണിക്കൂറിനിടെ 141 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,232 ആയി. 2,19,554 പേര്‍ ഇതുവരെ രോഗമുക്തരായി. 84,987 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.