പൈക്ക അബ്ദുല്ല കുഞ്ഞി അന്തരിച്ചു

പൗര പ്രമുഖനും ചെങ്കള പഞ്ചായത്തിലെ ഏഴാം വാർഡ് മുസ്‌ലിം ലീഗ് മുൻ പ്രസിഡണ്ടുമായിരുന്ന പൈക്ക അബ്ദുല്ല കുഞ്ഞി അന്തരിച്ചു. (65) വയസായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ വൈ: പ്രസിഡന്റ്, എ കെ ഡി എ മുൻ ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. : ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്റെയും ജില്ലാ ഭാരവാഹിയായും കാസര്‍കോട്ടെ പ്രമുഖ മൊത്ത വിതരണ വ്യാപാരിയുമായുമായിരുന്നു. കാസര്‍കോട് യൂണിറ്റ് ജനറല്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍ സ്ഥാപക നേതാവും ദീര്‍ഘകാലം ജില്ലാ പ്രസിഡണ്ടുമായിരുന്നു. കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപം തളങ്കരയിലെ സി.പി മാഹിനുമായി ചേര്‍ന്ന് ലോഫ് ഡിസ്ട്രിബ്യൂട്ടേര്‍സ് ഏജന്‍സി നടത്തിവരികയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
ബാലടുക്കത്തെ സീതിയുടെയും ദൈനബിയുടെയും മകനാണ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: നാദിയ, നംഷിയ, നിഹാല, നബീല്‍ (ലോഫ് ഡിസ്ട്രിബ്യൂട്ടേര്‍സ്), നഖീല്‍. മരുമക്കള്‍: ഹാരിസ് മുള്ളേരിയ (ദുബായ്), സിറാജ് (എറണാകുളം), ഗഫാര്‍ പൈക്ക. സഹോദരങ്ങള്‍: ജമീല, ആയിഷ, പരേതനായ ബീരാന്‍ ഹാജി.