ഹൊസങ്കടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് 40.64 കോടി രൂപ അനുവദിച്ചതായി എം.സി ഖമറുദ്ധീന്‍ എം.എല്‍.എ

ഉപ്പള :മഞ്ചേശ്വരം റയിൽവേ ഓവർ ബ്രിഡ്ജിനു പുറമെ ഹൊസങ്കടിയിലെ റയിൽവേ ഓവർ ബ്രിഡ്ജിനു കൂടി നിർമ്മിക്കുന്നതിനായി 40.64 കോടി രൂപ വകയിരുത്തിയതായി എം സി ഖമറുദ്ധീൻ എം.എൽ.എ അറിയിച്ചു.
മഞ്ചേശ്വരം മുൻ എം.എൽ.എ ആയിരുന്ന പി.ബി അബ്ദുൾറസാക്ക് സാഹിബിന്റെ വികസന സ്വപ്നങ്ങളിൽ വളരെ പ്രാധാന്യം നൽകിയിരുന്ന ഈ പദ്ധതികൾക്കായി
ഞാൻ എം.എൽ.എ ആയി ചുമതല ഏറ്റെടുത്തതിന് ശേഷവും ആവശ്യമായ ഫണ്ടനുവദിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വകുപ്പുകളിൽ നിരന്തരം ഇടപെട്ടു നടത്തിയ പരിശ്രമങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണിതെന്ന് എം.എൽ.എ പറഞ്ഞു.
മഞ്ചേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജിനു നേരെത്തെ 40.40കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ആയിരുന്നു.