ആര്എസ്എസിന്്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെ; വി ഡി സതീശന്

ആര്എസ്എസിന്്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആര്‍എസ്എസും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും പരത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നും വിഡി സതീശന് പറഞ്ഞു. (popular front rss satheesan)
“ഒരു കാരണവശാലും ഇത്തരം ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അവരെ നിയന്ത്രിക്കണം. വര്‍ഗീയമായ വിഭജനം നടത്താന്‍ പാടില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശവും അത് തന്നെയാണ്, ഒന്നിപ്പിക്കാനാണ്. പോപ്പുലര്‍ ഫ്രണ്ടിന്്റെയാണെങ്കിലും ആര്എസ്എസിന്്റെയാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ വിഭജിപ്പിക്കുകയാണ് ലക്ഷ്യം. വെറുപ്പും വിദ്വേഷവും പരത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയമായി ചെറുക്കും. ആര്‍എസ്എസും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും തന്നെയാണ് അവരുടെയും. ഇപ്പൊ ബാലന്‍സ് ചെയ്യാന്‍ വേണ്ടി പറയുകയല്ല. അവരും ഇതുതന്നെയാണ് പണി. അവരും ഇതുപോലെ തന്നെ ജോലി ചെയ്യുന്ന ആളുകളാ. ഇതുപോലെ തന്നെ വെറുപ്പാണ്.”- വിഡി സതീശന് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുസ്ലിം ലീഗ് സ്വാഗതം ചെയ്തിരുന്നു. പണ്ട് ആര്‍എസ്എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ അവര്‍ തിരികെവന്നു. ഇതിനെ ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം എന്നും എംകെ മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ക്യാമ്ബസ് ഫ്രണ്ട്, വിമന്‍സ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. വിദേശത്തുനിന്നുള്ള സാമ്ബത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിന്‍്റെ താത്പര്യങ്ങള്‍ ഹനിക്കാനാണ്. അല്‍ ഖെയ്ദ അടക്കമുള്ള സംഘടനകളില്‍ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവര്‍ത്തനം. കേരളത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ സംഘടന പരിശീലനം നടത്താന്‍ ക്യാമ്ബുകള്‍ നടത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ നിരോധിച്ചില്ലെങ്കില്‍ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്കി.

