പൈക്കം മണവാട്ടി ഉറൂസ് 2023 ഫെബ്രുവരി 18 മുതൽ 26 വരെ നടക്കും.

പൈക്കം : പ്രസിദ്ധമായ പൈക്കം മണവാട്ടി ഉറൂസ് 2023 ഫെബ്രുവരി 18 മുതൽ 26 വരെ നടക്കും. ഇതു സംബന്ധിച്ചു ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ജമാഅത്ത് പ്രസിഡണ്ട് ഹാജി പി. എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
മഹല്ല് ഖാസി അസ്സയ്യിദ് മുഹമ്മദ് മദനി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഉറൂസ് കമ്മിറ്റിയുടെ ഭാരവാഹികളായി ഓ പി ഹനീഫ (ചെയർമാൻ), അഷ്‌റഫ് ബസ്മല (ജന. കൺവീനർ), ഹനീഫ കരിങ്ങപ്പള്ളം (ട്രഷറർ) എന്നിവരടങ്ങിയ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ജമാ-അത്ത് സെക്രട്ടറി ജെ പി അബ്ദുള്ള, മഖം കമ്മിറ്റി പ്രസിtഡണ്ട് ഖാലിദ് കൊയർകൊച്ചി, സെക്രട്ടറി ഷരീഫ് ബീട്ടിയടുക്ക എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റി കൾക്കും രൂപം നൽകി

