സ്വര്‍ണവില പവന് 320 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം മാറ്റമില്ലാത തുടർന്ന സ്വർണവിലയിൽ തിങ്കളാഴ്ച വർധനയുണ്ടായി. പവന് 320 രൂപകൂടി 37,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപകൂടി 4710 രൂപയുമായി. 37,360 രൂപയായിരുന്നു ഡിസംബർ 24മുതൽ വില
യുഎസിലെ ഉത്തേജക പാക്കേജ് സംബന്ധിച്ച റിപ്പോർട്ടകളെതുടർന്ന് ഉയർന്ന സ്പോട് ഗോൾഡ് വില ഇപ്പോൾ സ്ഥിരതായർജിച്ചിട്ടുണ്ട്.
ഔൺസിന് 1,882.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ്.

