എൻ.ഐ.എ. സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ; സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻ.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനാണ് സംഘം എത്തിയത്ന്നാണ് റിപ്പോർട്ടുകൾ.
ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനുമാണ് ഇന്ന് രാവിലെ 11 മണിയോടെ സെക്രട്ടേറിയറ്റിലെത്തിയത്. നേരത്തേയും സി.സി. ടി.വി. ദൃശ്യങ്ങൾ തേടി എൻ.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തിയിരുന്നു.
സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ വേണമെന്ന് നേരത്തെ എൻ.ഐ.എ. പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പകർത്തി നൽകുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് സർക്കാർ അന്വേഷണ സംഘത്തെ അറിയിച്ചത്.

