കാഞ്ഞങ്ങാട് ഔഫ് കൊലപാതകം : ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇര്‍ഷാദ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം വൈകിട്ടോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. കണ്ണൂര്‍ എസ്.പി മൊയ്തീന് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപാതകം നടന്ന കല്ലൂരാവിയിലെ മുണ്ടത്തോട് എത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.
പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.

