KSDLIVENEWS

Real news for everyone

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്

SHARE THIS ON

റായ്പുർ: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 16 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായും ഏറ്റമുട്ടൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സിആർപിഎഫും ജില്ലാ റിസർവ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!