കാസർകോട്ട് രണ്ടു വീതം ഇരുമുന്നണികൾക്കും; ഉദുമ പ്രവചനാതീതം; ഇന്റലിജൻസ്

കാസർകോട് : പൊലീസ് ഇന്റലിജൻസ് നൽകിയ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം കാസർകോട് ജില്ലയിൽ ആകെയുള്ള അഞ്ചു സീറ്റുകളിൽ രണ്ടെണ്ണം വീതം നേടി യു ഡി എഫും എൽ ഡി എഫും ഒപ്പത്തിനൊപ്പം . മഞ്ചേശ്വരം , കാസർകോട് മണ്ഡലങ്ങൾ യു ഡി എഫിന് ഒപ്പം നിൽക്കുമെന്നും കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽ ഡി എഫിനും ഒപ്പം നിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു . പ്രവചനാതീതമെന്ന് ഇന്റലിജൻസ് കണക്ക് കൂട്ടുന്ന 27 മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ഉദുമ . നേരത്തെ നൽകിയ റിപ്പോർട്ട് എൽ ഡി എഫിനു അനുകൂലമായിരുന്നുവെങ്കിലും അന്തിമ റിപ്പോർട്ടിൽ നേരിയ മുൻതൂക്കം യു ഡി എഫിനാണ് .

