KSDLIVENEWS

Real news for everyone

ദേശീയപാതയില്‍ ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു

SHARE THIS ON

ഹരിപ്പാട്: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.50-ഓടെയാണ് അപകടം.
കാർയാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്.
കാറിൽ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്സും പോലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണ
കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാർ എതിർദിശയിൽനിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!