സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഗ്രുപ്പുകള്‍ അനുവദിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പാർട്ടിയെ ഗ്രുപ്പുകൾ തകർത്തെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയ ഗാന്ധയെ അറിയിച്ചു. കാലുവാരൽ ഭയന്നാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്നും അറിയിച്ചു. കൂടാതെ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്നും അറിയിച്ചു ഇത് അറിയിച്ചുകൊണ്ടുള്ള കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് രാരാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണെന്നും അദ്ദേഹം അറിയിച്ചു

