KSDLIVENEWS

Real news for everyone

അതിക്രമം വേണ്ട, കുട്ടികളും ‘ആപ്പി’ല്‍ ; സുരക്ഷാ ആപ്പുമായി സര്‍ക്കാര്‍

SHARE THIS ON

തിരുവനന്തപുരം കുട്ടികളല്ലെ, മെക്കിട്ടുകയറാമെന്ന ചിന്തയൊന്നും ഇനിവേണ്ട, കുട്ടികള്‍ക്കെതിരെ അതിക്രമംനടന്നാല്‍ ഉടന്‍ പിടിവീഴും. കുട്ടികളുടെ സുരക്ഷയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന മൊബൈല്‍ ആപ് വഴിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണിത്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്‍സി വഴി ആപ് ഉടന്‍ നിലവില്‍ വരും. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊലീസടക്കമുള്ളവരുടെ ഇടപെടല്‍ അതിവേഗം സാധ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും. കുട്ടികളുടെ അവകാശം, നിയമങ്ങള്‍, വിവിധതരം ചൂഷണം, പീഡനം, ഇവ തിരിച്ചറിയാനും തടയാനുമുള്ള മാര്‍ഗങ്ങളും ഇതിലുണ്ടാകും.

രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. നല്ലരീതിയില്‍ കുട്ടികളെ വളര്‍ത്തല്‍, മാനസിക, ശാരീരിക പ്രശ്നങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള മാര്‍ഗങ്ങളും ലഭ്യമാക്കും.
നേരത്തേ വനിതകളുടെ പ്രശ്നങ്ങള്‍ അറിയിച്ചാല്‍ ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുന്ന ‘കാതോര്‍ത്ത്’, മേല്‍വിലാസവും പരാതിയും മാത്രമെഴുതി തപാല്‍പെട്ടിയിലിട്ടാല്‍ തുടര്‍നടപടി സ്വീകരിക്കുന്ന ‘രക്ഷാദൂത്’ പദ്ധതികള്‍ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിയിരുന്നു.

ലൈവിലും വീട്ടിലും ചതിക്കുഴി
ലോക്ക്ഡൗണില്‍ ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ വീഴുന്ന കുട്ടികളേറുന്നു. ഓണ്‍ലൈന്‍ മുഖാന്തരമുള്ള അതിക്രമവും ചൂഷണവും വര്‍ധിച്ചതായി ചൈല്‍ഡ് ലൈന്‍ കണക്ക്. 2019–-20ല്‍ അഞ്ച് ശതമാനമായിരുന്നെങ്കില്‍ 20–-21ല്‍ 12 ശതമാനമായി. പഠനത്തിനടക്കം ഓണ്‍ലൈന്‍ വിദ്യകളെ കൂടുതല്‍ ആശ്രയിക്കുന്നത് മുതലെടുത്താണ് കെണിയൊരുക്കുന്നത്. പുതിയ സാമൂഹ്യമാധ്യമായ ക്ലബ് ഹൗസും കുട്ടികള്‍ക്ക് വില്ലനാകുന്നു.

വീടിനകത്ത് ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിലും ലോക്ഡൗണ്‍ കാലയളവില്‍ വര്‍ധനയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പുറത്ത് നിന്നുള്ളവരുടെ അതിക്രമമായിരുന്നു മുന്നില്‍. ആകെ കേസുകളില്‍ 55 ശതമാനവും ഇത്തരത്തിലുള്ളതായിരുന്നു. കോവിഡില്‍ കുട്ടികള്‍ വീട്ടിലൊതുങ്ങിയതോടെയാണ് വീട്ടിലെ വേട്ടയാടല്‍ കൂടിയത്. ബന്ധുക്കള്‍മുതല്‍ രക്ഷിതാക്കള്‍വരെ പ്രതിസ്ഥാനത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!