രാമനാട്ടുകരയില്‍ ഇന്നലെ അപകടം ഉണ്ടായത് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തിന് മീറ്ററുകൾ അകലെ; മരിച്ച രണ്ടു പേരും ജീപ്പ് യാത്രികര്‍

രാമനാട്ടുകര: രാമനാട്ടുകരയില്‍ ഇന്നലെ അപകടം ഉണ്ടായത് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തിന് മൂന്ന് മീറ്റര്‍ അകലെ. ദേശീയപാത ബൈപാസ് മേല്‍പാലം അപ്രോച്ച് റോഡ് ജംക്ഷനിലാണ് ഇന്നലെയും അപകടം ഉണ്ടായതും രണ്ട് പേര്‍ക്ക് ജീവന് നഷ്ടമായതും. ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ അമ്ബായത്തോട് പുന്നക്കപടവില് പി.ഡി.ആന്റണിയുടെ മകന് പി.എ.ജോര്‍ജ് (42), കോട്ടയം പുതുപ്പള്ളി വെട്ടിക്കല്‍ വീട്ടില്‍ ശശിയുടെ മകന് ശ്യാം വി.ശശി(24) എന്നിവരാണു മരിച്ചത്.

