KSDLIVENEWS

Real news for everyone

അര്‍ജുന്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; വരുമാനമില്ലാതെ ആഡംബര ജീവിതം, തെളിവ് നശിപ്പിക്കാനും ശ്രമം

SHARE THIS ON

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്. ആയങ്കി കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആയങ്കിയെ 15 ദിവസം കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.

കടംവാങ്ങിയ 15,000 രൂപ ഷെഫീക്കിന്റെ കൈയിൽ നിന്നും വാങ്ങാനാണ് കരിപ്പൂർ വിമാനത്താവളത്തിൽ പോയതെന്നാണ് ആയങ്കിയുടെ മൊഴി. എന്നാൽ ഇത് കെട്ടിച്ചമച്ച കഥയാണ്. ഒരുതരത്തിലുള്ള വരുമാനവും ഇല്ലാതിരുന്നിട്ടും ആഡംബര ജീവിതമായിരുന്നു ആയങ്കിയുടേത്. സ്വർണ്ണക്കള്ളക്കടത്ത് റാക്കറ്റുകളുമായി ആയങ്കിക്ക് ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ആയങ്കിയുടെ ബിനാമി മാത്രമാണ് സജേഷ്. പിടിച്ചെടുത്ത കാർ അർജുന്റേതെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. നിരവധി ചെറുപ്പക്കാർക്ക് ഇതുമായി ബന്ധപ്പെട്ട് പങ്കാളിത്തമുണ്ട്. ഇവരെയടക്കം സ്വർണ്ണക്കടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്. മഞ്ഞുമലയുള്ള ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാൻ മൊബൈൽ ഫോൺ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്ന് അർജുൻ കസ്റ്റസംസിന് മൊഴി നൽകിയതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം അർജുന് കേസിൽ പങ്കില്ലെന്നും കുടുക്കാൻ ശ്രമം നടക്കുന്നതായും ആദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതകരിച്ചു.

കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മുൻഭാരവാഹി സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ ചോദ്യം ചെയ്യാലിന് ഹാജരാവാനാണ് നോട്ടീസ്. ഡിവൈഎഫ്ഐ ചെമ്പിലോട് നോർത്ത് മേഖലാ സെക്രട്ടറി ആയിരുന്നു സജീഷ്. അർജുൻ ഉപയോഗിച്ച കാർ സജേഷിന്റെതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് സജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!