KSDLIVENEWS

Real news for everyone

സ്വകാര്യ ബസുകള്‍ മാറ്റത്തിന്റെ പാതയില്‍; ശീതീകരിച്ച വൈദ്യുതി ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഇനി ശീതീകരിച്ച വൈദ്യുത ബസുകളായി മാറും. അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ബംഗളൂരു ആസ്ഥാനമായ അസ്.യു എനര്‍ജിയും കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും കരാര്‍ ഒപ്പുവെച്ചു.

നടത്തിപ്പുകാര്‍ക്ക് ഒരു രൂപ പോലും മുതല്‍ മുടക്ക് ഇല്ലാത്ത രീതിയിലാണ് വാഹനങ്ങള്‍ നിരത്തിലിറങ്ങുക.

ബസിലേക്കാവശ്യമുള്ള ജീവനക്കാരെ നടത്തിപ്പുകാര്‍ ചുമതലപ്പെടുത്തണം. ഒരു കിലോമീറ്ററിന് നിശ്ചിത നിരക്കില്‍ തുക കമ്ബനിക്ക് നല്‍കണം. ഇന്ധന ചെലവ് 30 രൂപയില്‍ നിന്ന് ആറ് രൂപയിലേക്ക് കുറക്കാന്‍ കഴിയുമെന്ന് കമ്ബനി ചൂണ്ടികാട്ടുന്നു. 10000 ബസ്സുകള്‍ നിരത്തിലിറക്കാനുള്ള ധാരണപത്രമാണ് അസ്.യു എനര്‍ജിയും കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമായി ഒപ്പിട്ടിരിക്കുന്നത്. വാഹനത്തിന്റെ ചാര്‍ജിങ് സ്റ്റേഷനുകളും അറ്റകുറ്റപ്പണികളും കമ്ബനിയുടെ ഉത്തരവാദിത്തമാണ്. ആറുമാസത്തിനുള്ളില്‍ ആദ്യ വാഹനം നിരത്തിലിറക്കാനാണ് ധാരണ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!