മംഗ്ലൂരു ഫാസില്‍ കൊലക്കേസ്, പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്; സ്ഥലത്ത് നിരോധനാജ്ഞ

മംഗ്ലൂരു : മംഗലൂരുവില്‍ ഫാസില്‍ എന്ന യുവാവിനെ കടയുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ്. അന്വേഷണം ഊര്‍ജിതമാണെന്നും എന്നാല്‍ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഫാസിലിന്റെ സംസ്കാരം ഇന്ന് സൂറത്കലില്‍ നടക്കും. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളിലെ നിരോധനാജ്ഞ ഇന്നും തുടരും. കൂടുതല്‍ പൊലീസിനെ മേഖലയില്‍ വിന്യസിച്ചു. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ ക്യാമ്ബ് ചെയ്യുകയാണ്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നുണ്ട്.
യുവമോര്‍ച്ച നേതാവിന്‍്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കല്‍ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് ഫാസില്‍. ഇയാളുടെ കടയുടെ മുന്നില്‍ വച്ചാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വന്ന വാഹനത്തില്‍ രക്ഷപ്പെട്ടു. അക്രമികള്‍ എത്തിയ കാറിന്റെ നമ്ബര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രവീണിന്റെ കൊലയാളികളെ യുപി മോഡലില്‍ വെടിവെച്ച് കൊല്ലണം: കര്‍ണാടക എംഎല്‍എ
രണ്ട് ദിവസം മുമ്ബ് വെട്ടേറ്റ് മരിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സാക്കിര്‍. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തില്‍ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറഞ്ഞു. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിലുള്ളത്. ഈ കേസില്‍ അന്വേഷണം കേരളത്തിലേക്കും നീങ്ങുകയാണ്.
മംഗ്ലൂരുവിലെ യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം: പ്രതികള്‍ മലയാളികളെന്ന് സൂചന, കേരളത്തിലേക്ക് അന്വേഷണ സംഘം

